Thursday, April 8, 2010

എന്നെയും തേടി

എന്നെ ഞാന്‍ തേടി .......
സിനിമാ ശാലകളില്‍
ഷോപ്പിംഗ്‌ മോളുകളില്‍
കടല്‍ക്കരയിലെ പൂഴി മണ്ണില്‍
ഇറച്ചുയരുന്ന തിരമാല കാഴ്കുള്ളില്‍
പതഞ്ഞുയരുന്ന കുമിളകഴ്ക്കിടയില്‍
അലഞ്ഞു ഞാന്‍ എന്നെയും തേടി
അമ്പല മുറ്റത്ത്‌ കാത്തിരുന്നു
പള്ളിയിലെ മണിനാദും കെട്ടിരുന്നു.
ബങ്കുവിളികള്‍ കാതൊര്‍തിരുന്നു
ഇല്ല എവിടെയും ഞാനില്ല.
ആലസ്യത്തോടെ ത്തേടി വഴിവക്കില്‍.
ആളുകള്‍ കൂടുന്ന നാ‍ല്‍ക്കവലയില്‍.l
പരദേശികള്‍ പാര്‍ക്കുന്ന ആല്‍ത്തിറയില്‍
ബീച്ചിലും പര്‍ക്കിലും
എങും ഞാന്‍ എന്നെ കണ്ടതില്ല.

എന്നെതേടി തളര്‍ന്നു ഞാന്‍ വതില്‍പ്പടിയില്‍
അടഞു കിടക്കുന്ന വാതലിനുമുന്നില്‍ കാത്തുനിന്നു
അകത്തു കല്പെരുമാറ്റം കെള്‍ക്കുന്നുണ്ടൊ
മെല്ലെ തുറന്നു വാതില്‍, കണ്ടൂ ഞാന്‍
പുതപ്പിനുള്ളില്‍ മാറോടെന്നെ ചെര്‍ത്ത്പിടിച്ഛു
കൂര്‍ക്കം വലിചുറങുന്നു ഭര്‍ത്താവ്.












ഒളിച്ചു വച്ച പയര്‍ മണികള്‍

ചിറകു വിരിച്ചോന്നു പറക്കാനവതില്ല
കൊക്കിലോതുങ്ങാത്ത പയര്‍ മാണികള്‍
ഞാനെന്‍റെ ചിറകിനുള്ളില്‍ പാത്തുവച്ചു
ചിറകു വിടര്‍ത്താന്‍ ആവതില്ല
പയര്‍ മാണികള്‍ കൊഴ്യിഞ്ഞു പോകരുതല്ലോ
.